Monday, 13 July 2015

വിദുരനീതി....................(മഹാഭാരതം)


യേഷാം ഹി വൃത്തം വൃഥതേ ന യോനി -
ശ്ചിത്തപ്രസാദേന ചരന്തി ധർമ്മം
തേ കീർത്തിമിച്ഛന്തി കുലേ വിശിഷ്‌ടാം
ത്യക്താനൃതാസ്താനി മഹാകുലാനി.
ധൃതരാഷ്ട്രമഹാരാജാവിനോട്‌ വിദുരർ തുടരുന്നു,
ഹേ രാജൻ ,ഏതൊരു പുരുഷൻറെ സദാചാരം ശിഥിലമാകുന്നില്ലയോ ഏതൊരുവൻറെ ദുഷ്പ്രവർത്തനങ്ങളാൽ
മാതാപിതാക്കൾക്ക് ദുഃഖം അനുഭവിക്കേണ്ടി വരുന്നില്ലയോ, ഏതൊരുവനാണോ സന്തോഷത്തോടെ ധർമ്മം
യഥാവിധി ആചരിക്കുന്നത് ഏതൊരുവനാണോ അസത്യത്തെ ത്യജിച്ച് തൻറെ കുലത്തിനു സത്കീർത്തി
ഇച്ഛിക്കുന്നത് അത്തരത്തിലുള്ള പുരുഷന്മാർ സത്കുലജാതരാകുന്നു.
അനിജ്യയാ കുവിവാഹൈർ
വേദസ്യോത് സാദനേന ച
കുലാന്യകുലതാം യാന്തി
ധർമ്മസ്യാതിക്രമേണ ച
യഥാകാലം യജ്ഞാദികർമ്മങ്ങൾ നടത്താതിരിക്കുന്നതിനാലും ദൂഷിതകുലങ്ങളിൽ നിന്ന് വിവാഹം ചെയ്യുന്നതിനാലും വേദത്തെ ത്യജിച്ച് പ്രവർത്തിക്കുന്നതിനാലും ധർമ്മശാസ്ത്രങ്ങളെ ഉല്ലംഘിക്കുന്നതിനാലും
ഉത്തമ കുലങ്ങൾ ദുഷിച്ചു പോകുന്നു.
ദേവദ്രവ്യവിനാശേന
ബ്രഹ്മസ്വഹരണേന ച
കുലാന്യകുലതാം യാന്തി
ബ്രാഹ്മണാതിക്രമേണ ച.
ദേവൻറെ സ്വത്ത് നശിപ്പിക്കുന്നത്കൊണ്ടും ബ്രാഹ്മണരുടെ സ്വത്ത് അപഹരിക്കുന്നത് കൊണ്ടും ബ്രാഹ്മണരോട്
അതിക്രമം കാണിക്കുന്നത് കൊണ്ടും ഉത്തകുലങ്ങൾ അധമകുലങ്ങൽ ആയി തീരുന്നു.(ദേവസ്വാപഹരണം
കുലനാശത്തിനു കാരണമാകുമെന്ന് പണ്ടേക്കുപണ്ടേ വിദുരമഹാശയൻ മുന്നറിയിപ്പ് തന്നിട്ടുണ്ട്)
വിദുരനീതി( മഹാഭാരതം ഉദ്യോഗപർവ്വം മുപ്പത്തിയാറാം അദ്ധ്യായം)

0 comments:

Post a Comment