Tuesday, 14 July 2015

എന്താണ് ദീപാരാധന. ?

ക്ഷേത്ര ദീപാരാധന പഞ്ചേന്ത്രിയങ്ങളെ ഉത്തേജിപ്പിക്കാന്‍
വിളക്കുകള്‍ , തിളങ്ങുന്ന വിഗ്രഹങ്ങള്‍ , പ്രഭാപൂരം എല്ലാം കണ്ണുകളെ ഉത്തേജിപ്പിക്കാന്‍
മണിയടി , ഓം ങ്കാരനാദം പുറപ്പെടുവിക്കുന്ന ശംഖ നാദം , വാദ്യമേളങ്ങള്‍ എല്ലാം കാതുകളെ ഉത്തേജിപ്പിക്കാന്‍
ചന്ദനം , തുളസി , കുങ്കുമം ,ഭസ്മം മുതലായവ ത്വക്കിനെ ഉത്തേജിപ്പിക്കാന്‍
ചന്ദനത്തിരി , കര്‍പ്പുരം തുടങ്ങിയവ മൂക്കിനെ ഉത്തേജിപ്പിക്കാന്‍
തീര്‍ത്ഥം മുതലായവ നാക്കിനെ ഉത്തേജിപ്പിക്കാന്‍
അങ്ങനെ നാം അറിയാതെ ആ ദേവനിലെയ്ക്കു/ദേവിയിലെയ്ക്ക് നമ്മള്‍ പുര്‍ണ്ണ സമര്‍പ്പിതമാകുകയാണ് . ദിപാരാധന തൊഴുന്ന ആ നിമിഷ നേരം നമ്മുടെ മനസ്സ് ശാന്തമായ അവസ്ഥയില്‍ എത്തും , ദേവനുമായി /ദേവിയുമായി താദാത്മ്യം പ്രാപിച്ച കുണ്ഡലനീ ശക്തി ഉയര്‍ന്ന, അവസ്ഥയില്‍ ആ തിരു സന്നിധിയില്‍ നിന്ന് നാം നമ്മുടെ ഉയര്ച്ചയ്ക്കായി നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഫലപ്രാപ്തിയില്‍ എത്തുമെന്നതില്‍ സംശയം വേണ്ട

ദിപരധാന ഭക്തനെ എങ്ങനെ പ്രയോജനപ്രദമാകും എന്നാണ് പ്രദിപാദ്യം. ഷോടസ്സ കര്‍മ്മങ്ങള്‍ ദേവന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കാനുള്ളവയാണ്.

പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാൽ ദീപങ്ങൾകൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദികകർമ്മങ്ങളിലുടെ സകല ചൈതന്യവും ഭഗവൽപാദത്തിലേയ്‌ ക്ക് അർപ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട് സാധാരണ അർഥമാക്കുന്നത് സന്ധ്യാ വേളയിൽ നടത്തുന്ന ദീപാരാധനയാണ്. ദീപാരാധനയ്‌ ക്ക് സാധാരണയായി തട്ടുവിളക്ക്,നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകൾ ഉപയോഗിച്ച് ഭഗവാനെ/ ദേവിയെ ഉഴിയുന്നു. അവസാനം കർപ്പുരദീപം കാട്ടി പൂവുഴിഞ്ഞ് ദേവ/ദേവി പാദത്തിൽ സമർപ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന. ദീപാരാധന തന്നെ പലവിധത്തിലുണ്ട്. അലങ്കാര ദീപാരാധന,പന്തീരടി ദീപാരാധന, ഉച്ചപൂജാ ദീപാരാധന, സന്ധ്യാ ദീപാരാധന, അത്താഴപൂജാ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ് ക്ക് വിവിധ പേർ നൽക്കിയിരിക്കുന്നു. ഓരോ ദീപാരാധനയ് ക്കും സവിശേഷതകൾ ഉണ്ട്.

0 comments:

Post a Comment